തൃശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ തളിക്കുളം അംശം ദേശത്തു ആണ് എരനേഴത് ഭഗവതി ക്ഷേത്രം. തളിക്കുളം സെന്ററിൽ നിന്ന് നാല് ഫർലോങ് തെക്കു പടിഞ്ഞാറായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നൂറ്റാണ്ടുകളായി ക്ഷേത്രം സ്ഥാപിച്ചിട്ട്, സ്ഥാപകാംഗങ്ങൾ ആരൊക്കെയെന്ന് നിശ്ചയമില്ല.
ശ്രീകോവിലിന്ന് മുമ്പിൽ ഒരു ചിറ്റമ്പലവും ഇടതുഭാഗത്ത് ഒരു എടുപ്പും സമീപം കിണറും കുളവും ഉള്ളതിനു പുറമെ അണ്ടേഴത്ത് ശങ്കരൻവൈദ്യരുടെ സഹധർമ്മിണിയുടെ സ്മാരകമായി പണികഴിപ്പിച് ദേവസ്വത്തിലേക്ക് സംഭാവന ചെയ്ത കളിത്തട്ടും പരിസരത്തിലുണ്ട്. അമ്പലം സ്ഥിതിചെയ്യുന്ന പറമ്പിലും പുറമെ നിലങ്ങളും ദേവസ്വം വകയായുണ്ട് .ശ്രീഭഗവതിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയായുണ്ട് ..
ശ്രീഭഗവതിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. 1961 ഡിസംബർ 25 - തിയ്യതിയിലെ ഭരണഘടനയിൽ നിന്ന് 12 - 8-1983. (1158 കർക്കിടകം 27 തിയ്യതി ) വെള്ളിയാഴ്ച്ച കാലത്തു 11.48 നു ആരംഭിച്ച അഷ്ടമംഗല്യ പ്രശ്നമനുസരിച്ച് കണ്ടക്ഷേത്രാഗമ ചരിത്രം:-
ഉദ്ദേശം 600 -ൽ(അറുന്നൂറ്) പരം വർഷങ്ങൾക്കുമുമ്പ് ഉത്തരദിക്കിൽ(സാമാന്യേന കടത്തനാട്ടിന്നടുത്ത് ) പ്രശസ്തമായ ഒരു ദേവീക്ഷേത്രത്തിനടുത്ത് ഇന്ന് ലഗ്നാദികളുടെ കുടുംബനാമത്തിൽ അറിയപ്പെട്ടിരുന്ന ഒരു ഗൃഹമുണ്ടായിരുന്നു.അവിടെ വിദ്വാനും ആയുധ വിദ്യയിൽ ചതുരനും ദേവ്യൂപാസകനും ആയിരുന്ന ഒരു വ്യക്തിയുണ്ടായിരുന്നു. അദ്ദേഹം രാജകീയമായും സിയണികമായും സൈനികമായും ഉള്ള പ്രവർത്തനങ്ങളിൽ നിരതനും രാജതുല്യനും രജകീയാധികാരങ്ങൾ കൈകാര്യം ചെയ്‌തിരുന്ന ആളുമായിരുന്നു. അദ്ദേഹത്തിൻ്റെ ജീവിതകാലത്തു ഉന്നതവംശത്തിൽപെട്ട ഒരു സ്ത്രീയുമായി ബന്ധപ്പെടുകയും സന്താനോത്‌പാദനം സംഭവിക്കുകയും തൽഫലമായി അപകീർത്തിയും രാജകോപവും ഉണ്ടായി നാടുവിട്ട് ഇന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്നതിന്റെ കുറെ തെക്ക് (ഇന്നത്തെ എറണാകുളത്തിന്റെ പരിസരത്തിൽ) താമസിക്കുകയും അവിടെ വെച്ച് നിര്യാതനാവുകയും ചെയ്തു. ആ വംശത്തിൽ നിന്ന് ബന്ധുരൂപേണയും ദത്തുരൂപേണയും ഒരു ശാഖ ഇന്നു ക്ഷേത്രം സ്ഥിതിചെയ്യുന്ന പരിസരത്ത് അധിവസിച്ചിരുന്നു. അവരുടെ ധർ മ്മദൈവങ്ങളായ രുധിരമാലഭഗവതി പുരാതന ഗുരുപ്രേതം (മുത്തപ്പൻ)ശൂദ്രപ്രേതം (മൂത്തകയ്മൾ), ഹനുമാൻ ഗന്ധർവ്വൻ, രക്ഷസ്സ്, ഭുവനേശ്വരി, സർപ്പങ്ങൾ എന്നീ ചൈതന്യങ്ങൾ ഒതുങ്ങിയ ഇന്നത്തെ ക്ഷേത്രം ഉദ്ദേശം 300 - (മുന്നൂറ്)നും 325 നും വർഷങ്ങൾക്കു മദ്ധ്യേയുള്ള കാലഘട്ടത്തിൽ ഇവിടെ നിർമ്മിച്ച് ആരാധിച്ചു വരുന്നതായി കാണുന്നു.
2017 മെയ് 1-ാം തിയ്യതി ക്ഷേത്രസന്നിധിയിൽ വെച്ചു കൂടിയ എരണേഴന്മാരുടെ ജനറൽ ബോഡിയോഗത്തിൽ വെച്ച് അംഗീകരിച്ച ഭരണഘടനയാണ് താഴെ:
ദേവസ്വം ഭരണം നീതി യുക്തമായി നടപ്പിൽ വരുത്തുകയും ക്ഷേത്രത്തിന് ഉത്തരോത്തരം അഭിവൃദ്ധിയുണ്ടാക്കുകയും ക്ഷേത്രകാര്യങ്ങളിൽ തറവാട്ടംഗങ്ങൾക്ക് കൂടുതൽ താൽപ്പര്യം ജനിപ്പിക്കുകയും ഭരണാധികാരികളുടെയും ഭരണീയരുടേയും ബാദ്ധ്യതകൾ ക്ലിപ്തപ്പെടുത്തുകയും ചെയ്യുക
ഈ ഭരണഘടനയിൽ ദേവസ്വം എന്നാൽ ചാവക്കാടു താലൂക്കിൽ തളിക്കുളം അംശം ദേശത്ത്, നൂറ്റാണ്ടുകളായി നില നിന്നുവരുന്ന എരണേഴത്തു ഭഗവതിക്ഷേത്രത്തിലെ സർവ്വവിധ സ്ഥാവരജംഗമ സ്വത്തുക്കളും എന്നർത്ഥം പ്രസിഡന്റ് എന്നാൽ നിയമാനുസൃതം നിശ്ചിതകാലത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിയുടെ അദ്ധ്യക്ഷനെന്നർത്ഥം
"എരണേഴൻ" എന്നാൽ എരണേഴത്ത് തറവാട്ടിലോ, ഉപനാമധേയങ്ങളോടുകൂടിയ എരണേഴത്ത് തറവാട്ടിൽ ജനിച്ചവരും, എരണേഴത്ത് തറവാട്ടിലേക്ക് വിവാഹം ചെയ്തുകൊണ്ടുവന്ന സ്ത്രീകളോ എന്നർത്ഥം. ദേവസ്വം നടത്തിപ്പിനെകുറിച്ച് ഏത് എരണേഴന്റെയും അഭിപ്രായത്തിന് പ്രസക്തിയുണ്ട്. മറ്റൊരു തറവാട്ടുകാർക്ക് അതിൽ ഒരു അവകാശവും ഇല്ല. "എരണേഴൻ" എന്നാൽ എരണേഴത്ത് തറവാട്ടിലോ, ഉപനാമധേയങ്ങളോടുകൂടിയ എരണേഴത്ത് തറവാട്ടിൽ ജനിച്ചവരും, എരണേഴത്ത് തറവാട്ടിലേക്ക് വിവാഹം ചെയ്തുകൊണ്ടുവന്ന സ്ത്രീകളോ എന്നർത്ഥം. ദേവസ്വം നടത്തിപ്പിനെകുറിച്ച് ഏത് എരണേഴന്റെയും അഭിപ്രായത്തിന് പ്രസക്തിയുണ്ട്. മറ്റൊരു തറവാട്ടുകാർക്ക് അതിൽ ഒരു അവകാശവും ഇല്ല. 1912 ലെ വാടാനപ്പള്ളി സബ്ബ് രജിസ്ട്രാർ ഓഫീസ്സിൽ രജിസ്റ്റർ ചെയ്ത കാരണത്തിൽ എരണേഴത്ത് എന്നും എരണേഴത്ത് എന്നും, 1984 - ലെ പൊതുയോഗം അംഗീകരിച്ച ഭരണഘടന ഭേദഗതിയിൽ എരണേഴത്ത് എന്നും എരണേഴത്ത് എന്നും രേഖപെടുത്തികാണുന്നു. ആയതിനാൽ എരണേഴത്ത് എന്നതും എരണേഴത്ത് എന്നതും അർത്ഥമാകുന്നത് ഒന്ന് തന്നെയാണ്.
ദേവസ്വം ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് എല്ലാ വർഷവും ഇംഗ്ലീഷ് മാസം മെയ് 1 തിയ്യതി ആയിരിക്കും. ക്ഷേത്ര സന്നിധിയിൽ വെച്ച് ജനറൽബോഡിയിൽ നിന്ന് ഭരണസമിതിയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കും ഒരുകൊല്ലമായിരിക്കും ഇതിന്റെ കാലാവധി. അംഗസംഖ്യ കവിഞ്ഞത് പതിനഞ്ച്. കോറം ഒമ്പത് അംഗങ്ങളെ തെരഞ്ഞ ടുത്തുകഴിഞ്ഞാൽ അവർ തങ്ങളിൽ നിന്ന് പ്രസിഡന്റ് വൈസ് പ്രസിഡന്റ്, സെക്രട്ടറി ജോ. സെക്രട്ടറി, ഖജാൻജി എന്നിവരെ യഥാക്രമം തിരഞ്ഞെടുക്കണം. സെക്രട്ടറിക്കാണ് വിജ്ഞാപനം ചെയ്യേണ്ട ചുമതലയും, രേഖകൾ സൂക്ഷിക്കേ ണ്ട ചുമതലയും വരവ് ചിലവ് കണക്കുകൾ സൂക്ഷിക്കേണ്ട ചുമതല വഹിക്കേണ്ടതും.
സാമ്പത്തികമായ എല്ലാ കാര്യങ്ങൾക്കും ഖജാൻജി ജനറൽബോഡിയോടു ഉത്തരവാദപ്പെട്ടിരിക്കുന്നു. അനധിക തമായോ, അനർഹമായോ ദേവസ്വത്തിനെ വിനിയോഗിച്ചാൽ ഭരണസമിതിയുടെ പേരിൽ നിയമ നടപടി എടുക്കാനുള്ള അധികാരം ജനറൽ ബോഡിക്കുവേണ്ടി ഉന്നതാധികാര കമ്മീ ഷനുണ്ട്. ഭരണഘടനാവിരുദ്ധമായി ക്ഷേത്ര താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതായി തെളിഞ്ഞാൽ ഏതു ഭാരവാഹികളേയും മാറ്റുന്നതിനുള്ള പൂർണ്ണ അധികാരം ദേവസ്വം എക്സിക്യുട്ടീവ് കമ്മറ്റിയിൽ നിക്ഷിപ്തമാണ്. ഓരോ എരണേഴുത്ത് തറവാട്ടിൽ നിന്നും ജനറൽബോഡിയിലേക്ക് ഓരോ വോട്ടിന് അവകാശമുണ്ട്.
ഉത്സവവരി ഓരോ കുടുംബത്തിനും യഥാശക്തി അടക്കാവു ന്നതാണ്. തുടർച്ചയായി ഉത്സവവരി കൊടുക്കുന്ന കുടുംബാം ഗങ്ങൾക്ക് മാത്രമേ വോട്ടവകാശത്തിനും, അഭിപ്രായ അവകാ ശങ്ങൾക്കും അധികാരമുള്ളു. ദേവസ്വം ഭരണസമിതിയിൽ പ്രാതിനിധ്യം ഉണ്ടായിരിക്കേണ്ടതാണ്. എല്ലാ ഇംഗ്ലീഷ് മാസം പതിനഞ്ചാം തിയ്യതിക്ക് മുമ്പായി സെക്രട്ടറി കമ്മറ്റി വിളിച്ചു അതാതുമാസത്തെ പ്രവർത്തനങ്ങൾ വിലയിരുത്തേ ണ്ടതാണ്.
ക്ഷേത്രം വിവാഹ മണ്ഡപത്തിന്റെ വാടക ക്ഷേത്രം ഭരണസമി തിക്ക് കാലാകാലങ്ങളിൽ പുതുക്കി നിശ്ചയിക്കാവുന്നതാണ്. പ്രത്യേക അവസരങ്ങളിൽ വാടകയിൽ ഭാഗികമായോ, പൂർണ്ണ മായോ ഇളവ് അനുവദിക്കുന്നതിന് ദേവസ്വം ഭരണസമിതിക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്. ക്ഷേത്ര ജീവനക്കാരുടെ പ്രതിഫലം പുതുക്കി നിശ്ചയിക്കുവാനുള്ള അധികാരം ക്ഷേത്ര ഭരണസമിതിയിൽ നിക്ഷിപ്തമാണ്.
ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഇതിന്റെ കാലാവധി മൂന്നു കൊല്ലമാണ്. അംഗസംഖ്യ അഞ്ച് അതിൽ നിന്ന് ഒരു പ്രസിഡണ്ടിനെ അംഗങ്ങൾ തെരഞ്ഞെടു ക്കണം. അംഗങ്ങളെ ജനറൽ ബോഡിയിൽ നിന്ന് നിർദ്ദിഷ്ട കാലത്തേക്ക് നേരിട്ട് തിരഞ്ഞെടുക്കണം ഒരു മെമ്പർ രാജിവെക്കുകയോ മരണമടയുകയോ ചെയ്താൽ തിരഞ്ഞ ടുപ്പുവഴിതന്നെ അതു നികത്തേണ്ടതാണ് കോറം മൂന്ന്.
ക്രമസമാധാനം പാലിക്കാൻ ക്ഷേത്രോത്സവാചാരങ്ങളിൽ സഹായിക്കുന്ന ഒരു സന്നദ്ധസംഘത്തെ ജനറൽ ബോഡിയിൽ നിന്ന് തിരഞ്ഞെടുക്കണം : അംഗങ്ങൾ ലീഡറേയും, അംഗസം ഖകവിഞ്ഞത് അമ്പത്, അവർക്ക് ഐഡിന്റിറ്റി കാർഡ് ദേവസ്വത്തിൽ നിന്ന് കൊടുക്കേണ്ടതാണ്. ക്രമസമാധാനം പാലിക്കുന്നതിൽ എല്ലാ എരണേഴന്മാരുടെയും സഹായം ഈ സന്നദ്ധഭടന്മാർക്കുണ്ടായിരിക്കണം ക്രമസമാധാനപാലനത്തിൽ സന്നദ്ധസംഘത്തിനു പറ്റാതെ വന്നാൽ ദേവസ്വം ബോർഡ് ഇടപ്പെട്ട് തീരുമാനം ഉടനെ എടുക്കണം
എരണേഴുത്ത് കുടുംബാംഗങ്ങളിൽ നിന്ന് ഓരോ അധ്യയന വർഷവും എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ (സംസ്ഥാന കേന്ദ്ര സിലബസുകൾ) എന്നീ വിഭാഗങ്ങളിൽ എല്ലാ വിഷയങ്ങൾക്കും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന എല്ലാ വിഭാഗത്തിലേയും ഒരു കുട്ടിക്ക് കേഷ് അവാർഡും, 80% ൽ കൂടുതൽ മാർക്ക് വാങ്ങുന്ന ഓരോ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്യേണ്ടതാണ്. മറ്റു മേഖലകളിൽ (കല കായികം, പ്രൊഫഷണൽ) തിളങ്ങുന്ന കുട്ടികളേയും ആദരിക്കേണ്ടതാണ്.
അർഹതയുള്ള വിദ്യാർത്ഥിയെ തെരഞ്ഞെടുക്കുവാനുള്ള അധികാരം ദേവസ്വം ഭരണ സമിതിക്കാണ്. ഈ തീരുമാനം ഉന്നതാധികാര കമ്മീഷന്റെ പരിശോധനയ്ക്കും അനുമതിക്കും വിധേയമാണ്. ഈ തീരുമാനം അന്തിമമായിരിക്കും. സമ്മാന ത്തിന് അപേക്ഷിക്കുന്നവർ അറ്റസ്റ്റ് ചെയ്ത മാർക്ക് ലിസ്റ്റ് സഹിതം ദേവസ്വം ഭരണസമിതി പ്രസിഡന്റിന് അപേക്ഷ
ഓരോ കൊല്ലവും ഇംഗ്ലീഷ് മാസം ആഗസ്റ്റ് അഞ്ചാം തിയ്യതിക്ക് മുമ്പായി അപേക്ഷ നൽകണം. അതിനുശേഷം വരുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. റിപ്പോർട്ട് ഉന്നതാധികാര കമ്മീഷന് സമർപ്പിക്കേണ്ടതാണ്.
ജനറൽ ബോഡിയിൽ നിന്ന് കലാവേദിക്കമ്മറ്റിയിലേക്ക് കവിഞ്ഞത് ഏഴുപേരെ തെരഞ്ഞെടുക്കണം കോറം അഞ്ച് ഉത്സവത്തോടനുബന്ധിച്ചുളള കലാപരിപാടികളും കരിമരുന്ന് പ്രയോഗവും സംഘടിപ്പിക്കുക, മേൽനോട്ടം വഹിക്കുക എന്നിവയാണ് ചുമതലകൾ ഉത്സവദിവസം തരകുപിരിവ് ഇതിന്ന് നൽകണം
കൂടാതെ ആവശ്യമായ തുക അതാതു കൊല്ലം തിരഞ്ഞെടു ക്കുന്ന കലാവേദിക്കമ്മറ്റിക്ക് ദേവസ്വം രശീതിയിലൂടെ സംഭാവനയായി പിരിച്ചെടുക്കാം. കലാവേദിക്കമ്മിറ്റിയുടെ റിപ്പോർട്ടും വരവു ചെലവുകണക്കും ഉന്നതാധികാരക്കമ്മീഷന് സമർപ്പിച്ച് അഗീകാരം വാങ്ങണം.
ഉത്സവവരി അടക്കുന്ന നൂറു വീട്ടുകാർ (എരണേഴുത്ത്) ഒപ്പിട്ട ഒരു അവിശ്വാസപ്രമേയം ഏതു കമ്മറ്റിയുടേയും നില നിൽപ്പിനെ ചോദ്യം ചെയ്യുന്നതായിരിക്കും. അതിന്റെ വെളിച്ച ത്തിൽ ജനറൽബോഡി വിളിപ്പിക്കാം. ജനറൽ ബോഡിയിൽ അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ട് 65 പേരുടെയെങ്കിലും സാന്നിദ്ധ്യം ഉണ്ടായിരിക്കണം. അവിശ്വാസ പ്രമേയങ്ങൾ ഉന്ന താധികാര കമ്മീഷൻ പ്രസിഡന്റ് മുമ്പാകെ സമർപ്പിക്കണം. പ്രസിഡന്റ് ദേവസ്വം ഭരണസമിതി സെക്രട്ടറിയെ വിവരം അറി യിക്കണം. ഒരു മാസത്തിനകം സെക്രട്ടറി ജനറൽ ബോഡി വിളിക്കാഞ്ഞാൽ ഉന്നതാധികാര കമ്മീഷൻ വിളിക്കണം.
അംഗസംഖ്യ മൂന്ന് കാലാവധി ഒരു കൊല്ലം, ജനറൽ ബോഡിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പ്രസ്തുത കമ്മ റ്റിക്ക് അവരാവശ്യപ്പെടുന്ന ദേവസ്വത്തിലെ എല്ലാ രേഖകളും ദേവസ്വം സിക്രട്ടറി കാണിച്ച് കൊടുക്കേണ്ടതാണ്. ഓഡിറ്റ് കമ്മ റ്റിയുടെ റിപ്പോർട്ടും ഉന്നതാധികാര കമ്മീഷന് സമർപ്പിക്കണം.ക്രമക്കേടുകൾ കണ്ടാൽ അതിനുത്തരവാദികളായവരുടെ പേരിൽ ഈ ഭരണഘടനയുടെ വെളിച്ചത്തിൽ നിയമനടപടി കൾ എടുക്കാൻ ഉന്നതാധികാരക്കമ്മിഷൻ പ്രസിഡണ്ടിന്നധി കാരമുണ്ട്.