തൃശൂര്‍ നഗരത്തില്‍ നിന്നും ഏകദേശം 24 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി കേരളത്തിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ തളിക്കുളം സ്നേഹതീരത്തിനു ഒരു കിലോമീറ്റര്‍ കിഴക്കുഭാഗത്തായി ഏരണേഴത്തു ശ്രീ ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നു.
കിഴക്ക് ദര്‍ശനമായി വിരാജിക്കുന്ന ശ്രീ ഭഗവതി തട്ടക നിവാസികളായ ജനങ്ങള്‍ക്കെല്ലാം ശാന്തിയും സമാധാനവും ഐശ്വര്യവും പ്രദാനം ചെയ്തുകൊണ്ട് സര്‍വ്വ ജാതിമതസ്ഥരുടേയും ശക്തിസ്വരൂപ ചൈതന്യമായി നിലകൊള്ളുന്നു.
ഈ ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ഈ സന്ദര്‍ഭത്തില്‍ ക്ഷേത്രത്തിന്‍റെ പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടി പ്രവര്‍ത്തിച്ച് മണ്‍മറഞ്ഞുപോയ ഗുരുകാരണവന്മാരുടെ സ്മരണയ്ക്ക് മുന്പില്‍ പ്രണാമങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് പൂര്‍വ്വകാല ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കാം.
12/08/1983 വെള്ളിയാഴ്ച കാലത്ത് 11മണിക്ക് ആരംഭിച്ച അഷ്ടമംഗല്യ പ്രശ്നം അനുസരിച്ച് കണ്ട ക്ഷേത്ര ആഗമ ചരിത്രം.
ഉദ്ദേശം 600ല്‍ പരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉത്തര ദിക്കില്‍ കടത്തനാടിനടുത്ത് പ്രശസ്തമായ ഒരു ദേവീക്ഷേത്രത്തിനു സമീപം ഈ ലഗ്നാദികളുടെ കുടുംബ നാമത്തില്‍ അറിയപ്പെട്ടിരുന്ന ഒരു ഗൃഹമുണ്ടായിരുന്നു. അവിടെ വിദ്വാനും ആയുധവിദ്യയില്‍ ചതുരനും ദേവി ഉപാസകനുമായിരുന്ന ഒരു വ്യക്തി ഉണ്ടായിരുന്നു. അദ്ദേഹം രാജതുല്യനും രാജകീയ അധികാരങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ആളുമായിരുന്ന അവിടുത്തെ നാടുവാഴിയുമായി ഉണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് നാടുവിട്ട് എറണാകുളത്തിന്‍റെ പരിസരത്ത് താമസിക്കുകയും അവിടെവെച്ച് നിര്യാതനാവുകയും ചെയ്തു. ആ വംശത്തില്‍ നിന്നും ഒരു ശാഖ ഇന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്ന തളിക്കുളം ദേശത്ത് വന്ന് അധിവസിച്ചിരുന്നു. അവരുടെ ധര്‍മ്മദൈവങ്ങളായ ശ്രീഭഗവതി, ഗണപതി, രക്തേശ്വരി, ഗന്ധര്‍വ്വന്‍, വീരഭദ്രന്‍, ഘണ്ടാകര്‍ണ്ണന്‍, ഭൈരവന്‍, ഗുരുമുത്തപ്പന്‍, മൂത്തകൈമള്‍, മുത്തപ്പന്‍, ദമ്പതിരക്ഷസ്സ്, ഹനുമാന്‍, നാഗരാജാവ്, നാഗയക്ഷി എന്നീ ചൈതന്യങ്ങളോടുകൂടി ഇന്നത്തെ ക്ഷേത്രം 350ല്‍ പരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ നിര്‍മ്മിച്ച് ആരാധിച്ചു വരുന്നതായി കാണുന്നു.
1998 നടന്ന പുനരുദ്ധാരണത്തിന്‍റെ ഭാഗമായി ഷഡാധാരപ്രതിഷ്ഠയും ഇന്നുകാണുന്ന രീതിയിലുള്ള ക്ഷേത്ര സമുച്ചയവും നവഗ്രഹ പ്രതിഷ്ഠയും നടന്നു 2007ല്‍ നടന്ന ധ്വജ പ്രതിഷ്ഠയോടുകൂടി മഹാക്ഷേത്ര പദവിയില്‍ എത്തി നില്ക്കുന്നു.
| Time | Pooja |
|---|---|
05:00 am |
നടതുറക്കൽ |
| Time | Pooja |
|---|---|
06:00 am |
ഉഷപൂജ |